PRAVESHANOLSAVAM 2018-19

പ്രവേശനോത്സവം 2018-19 


ജില്ലാതല, ബ്ലോക്ക് തല പ്രവേശനോത്സവം ജി ജെ യു പി സ്കൂള്‍ ആയിരമേക്കറില്‍ നടന്നു.
1. അടിമാലി പഞ്ചായത്ത്തലം- ജി എച്ച് എസ് അടിമാലി
2.വെള്ളത്തൂവല്‍- ജി ജെ യു പി എസ് ആയിരം ഏക്കര്‍ 
3.പള്ളിവാസല്‍ പഞ്ചായത്ത് - ജി എച്ച് എസ് കല്ലാര്‍-വട്ടിയാര്‍
4.മാങ്കുളം പഞ്ചായത്ത്- എസ് ജെ എല്‍പി എസ് ആനക്കുളം
5കഞ്ഞിക്കുഴി പഞ്ചായത്ത്- ജി എല്‍ പി എസ് - ചേലച്ചുവട്,
6.കൊന്നത്തടി പഞ്ചായത്ത്- ജി എച്ച് എസ്  പണിക്കന്‍കുടി
7.രാജാക്കാട് പഞ്ചായത്ത്- ജി എച്ച് എസ് എസ് രാജാക്കാട്
8.ബൈസണ്‍വാലി പഞ്ചായത്ത്- എസ് എല്‍ പി എസ് പൊട്ടന്‍കാട്.

1.ഗവ.ഹൈസ്കൂള്‍  കഞ്ഞിക്കുഴി  :-

 കഞ്ഞിക്കുഴി ഗവ.ഹൈസ്കൂളില്‍ പ്രവേശനോത്സവം സമുചിതമായി നടത്തി. എസ് എം സി ചെയര്‍മാന്‍ ശ്രീ . ഷിജു ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ രഞ്ജിത് കുമാര്‍ കെ സ്വാഗതം ആശംസിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീ റോബിന്‍ ജോസഫ് ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.നവാഗതരായ കുട്ടികള്‍ ഓരോരുത്തരും അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് പ്രവേശനോത്സവഗാനം ആലപിക്കുകയും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം നല്‍കുകയും ചെയ്തു.നവാഗതരായ കുട്ടികള്‍ക്ക് പി ടി എ വൈസ്പ്രസിഡന്‍റ് ശ്രീമതി ബിന്ദു സജി പഠനോപകരണകിറ്റ് വിതരണം ചെയ്തു. കൂടാതെ എസ് എം സി അംഗങ്ങളായ ശ്രീ ബെന്നി കല്ലുങ്കല്‍ , ശ്രീ പുഷ്പകുമാര്‍ എന്നിവര്‍ ബാഗ്, കുട എന്നിവയുടെ വിതരണം നിര്‍വ്വഹിച്ചു.തുടര്‍ന്ന്  സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി എ. ജെ ജെസ്സിമോള്‍ ,സ്റ്റാഫ് സെക്രട്ടറി  ശ്രീ ജോണ്‍സണ്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീമതി ടി റെയ്ല യോഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി. മധുരപലഹാരങ്ങള്‍ വിതരണം നടത്തിയും ഉച്ചഭക്ഷണവും പായസവും വിതരണം നടത്തുകയും ചെയ്തു. അതിനുശേഷം ദേശീയഗാനാലാപനത്തോടെ എല്ലാവരും പിരിഞ്ഞു.

2.ജി എച്ച് എസ്സ് മുനിയറ :-  
മുനിയറ ഗവ. ഹൈസ്കൂളില്‍ 2018-19 അധ്യയന വര്‍ഷം ഒന്നാം ക്ലാസ്സിലേയ്ക്ക് 15 കുട്ടികളും പ്രീ പ്രൈമറിയിലേയ്ക്ക് 8 കുട്ടികളും പ്രവേശനം നേടി. പി ടി എ പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി രമ്യ റെനീഷ് എസ് എം സി  മെമ്പര്‍ ശ്രീ വി കെ സലീം, മുന്‍ അധ്യാപിക ശ്രീമതി തങ്കമ്മ രാഘവന്‍  മുന്‍ പി ടി എ പ്രസിഡന്‍റുമാരായ ശ്രീ ജെയ്മോന്‍ കാരക്കടയില്‍ ശ്രീ പി പി തമ്പി, ശ്രീ ജെയിംസ്,            എം പി ടി എ പ്രസിഡന്‍റ് ശ്രീമതി ശാലിനി അജിത് എന്നിവര്‍ പങ്കെടുത്തു.
                                 ഹെഡ്മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ എം സ്വാദതം ചെയ്തു. എസ് എം സി മെമ്പര്‍ ശ്രീ വി കെ സലിം കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി സ്വാകരിച്ചു. പുതിയതായി പ്രവേശനം നേടിയ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചാണ്  പഠനം ആരംഭിച്ചത്. എസ് എസ് എല്‍ സി യ്ക്ക് ഉന്നതവിജയം നേടിയ കുട്ടികളെയും ആദരിക്കുകയുണ്ടായി.
3.ഗവ. എല്‍ പി സ്കൂള്‍ ചേലച്ചുവട് :- 

കഞ്ഞിക്കുഴി പഞ്ചായത്ത്തലം പ്രവേശനോത്സവം ചേലച്ചുവട് ജി എല്‍ പി എസ്സില്‍ വച്ച് നടത്തി. രാവിലെ 10 മണിക്ക്  സ്കൂള്‍ അങ്കണത്തില്‍ അസംബ്ലി നടന്നു. ഈശ്വരപ്രാര്‍ത്ഥനക്കുശേഷം എസ് എം സി ചെയര്‍മാന് ശ്രീ മണിക്കുട്ടന്‍ പി ജി സ്കൂള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി റാണി ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി ഷീബ ജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് നവാഗതരെ കിരീടമണിയിച്ച് സമ്മാനപ്പൊതിയും മധുരപലഹാരവും  നല്‍കി സ്വീകരിച്ചു. സൗജന്യയൂണിഫോം വിതരണത്തിന്‍റെ ഉദ്ഘാടനവും  തദവസരത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു.ആഘോഷപരിപാടികളില്‍ ജനപ്രതിനിധികള്‍ , രക്ഷിതാക്കള്‍,റിട്ടയേര്‍ഡ് അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പങ്കാളിത്തം  ലഭ്യമായി. ഒരു മണിയോടെ ഉച്ചഭക്ഷണം നല്‍കി ആഘോഷപരിപാടികള്‍ക്ക് പര്യവസാനം കുറിച്ചു.

4.ജി എച്ച് എസ് എസ് പണിക്കന്‍കുടി :

കൊന്നത്തടി പഞ്ചായത്ത്തല പ്രവേശനോത്സവം ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ പണിക്കന്‍കുടിയില്‍ വച്ച് പൂര്‍വ്വാധികം ഗംഭീരമായി നടന്നു.പുതുതായി ഈ വിദ്യാലയത്തിലേയ്ക്ക് പ്രവേശനം നേടിയ 124 വിദ്യാര്‍ത്ഥികളെ സ്കൂള്‍ ബാന്‍റിന്‍റെ അകമ്പടിയോടെ ബൊക്കയും അക്ഷരതൈമരവും നല്‍കി സ്വീകരിച്ചു.
                പി ടി എ പ്രസിഡന്‍റ് ശ്രീ ജിജി സി ജെ അധ്യക്ഷനായിരുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോര്‍ജ്ജ് ജോസഫ്  ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ശ്രീ രാജേഷ് എന്‍ വി  സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ നാരായണന്‍ കെ എം നന്ദിയും ആശംസിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാര വിതരണവും നടത്തി ഉച്ചയോടെ  ആഘോഷപരിപാടികള്‍ അവസാനിപ്പിച്ചു.

5.സെന്‍റ് തോമസ് യു പി സ്കൂള്‍ മങ്കുവ :-

                പ്രവേശനോത്സവ പരിപാടികള്‍  രാവിലെ 10 മണിയോടുകൂടിത്തന്നെ ആരംഭിച്ചു.കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ഡോണ സാന്‍റു ഉദ്ഘാടകയായ വേദിക്ക് സ്കൂള്‍ മാനേജര്‍ അധ്യക്ഷത വഹിച്ചു.വര്‍ണ്ണക്കുടകളും കളര്‍പെന്‍സിലുകളും സമ്മാനമായി നല്‍കി. തുടര്‍ന്ന് എല്ലാവര്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഒരുമണിയോടെ ഉച്ചഭക്ഷണം നല്‍കി ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിച്ചു.
6.ജി എച്ച് എസ് അടിമാലി :-

അടിമാലി പഞ്ചായത്ത്തല  പ്രവേശനോത്സവം ജി എച്ച് എസ് അടിമാലിയില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. എസ് എം സി ചെയര്‍മാന്‍  ശ്രീ കെ എ അശോകന്‍റെ അധ്യക്ഷതയില്‍  ചേര്‍ന്ന പരിപാടികള്‍ക്ക് ടീച്ചര്‍ -ഇന്‍ -ചാര്‍ജ്ജ് ശ്രീമതി സിന്ധു സി കെ  നേതൃത്വം കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ടി എന്‍ മണിലാല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ ഇന്‍ഫന്‍റ് തോമസ്സ് ഉദ്ഘാടനം നടത്തി. നേഴ്സറി , ഒന്നാം ക്ലാസ്സ് എന്നിവിടങ്ങളിലേയ്ക്ക് വന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും  പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എസ് എം സി, പി ടി എ , എം പി ടി എ , അംഗങ്ങള്‍  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , അധ്യാപകര്‍ , രക്ഷാകര്‍ത്താക്കള്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം  പങ്കെടുത്ത പ്രവേശനോത്സവം എല്ലാവര്‍ക്കും നവ്യാനുഭവമായി. എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. അധ്യാപകനായ ശ്രീ എം ഒ പൗലോസ്  നന്ദിയര്‍പ്പിച്ചു. ഉച്ചയോടെ പരിപാടികള്‍ അവസാനിച്ചു.












No comments:

Post a Comment

SPECIAL EDUCATORS  SL.NO RESOURCE TEACHERS NAME ELEMENTARY/SECONDARY 1 JAYA JOSEPH ...