മെഡിക്കല്‍ക്യാമ്പ് 2018-19
അടിമാലി ബി ആര്‍ സി യുടെ പരിധിയിലുള്ള 65 ഓളം സ്ക്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മെഡിക്കല്‍ ക്യാമ്പ് 2018 ജൂലൈ 10,11 തീയതികളിലായി അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തി. കാഴ്ച,കേള്‍വി,അസ്ഥിവിഭാഗം,മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 430 കുട്ടികള്‍ പങ്കെടുത്തു.ഡോക്ടര്‍മാരായ ഫിനിക്സ് ബേബി , ഷൈബക് , അജു തോമസ് , ജോര്‍ജ്ജ് തോമസ് എന്നിവര്‍ ക്യാമ്പിലെത്തിയ കുട്ടികളെ പരിശോധിച്ചു.
അടിമാലി ബി പി ഒ ശ്രീ ഗംഗാധരന്‍ പി കെ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ദേവികുളം എം എല്‍ എ ശ്രീ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഐഇ ഡി സി കണ്‍വീനര്‍ ശ്രീ ജോണി സി വി സ്വാഗതവും , ബി ആര്‍ സി ട്രെയ്നര്‍ ശ്രീ ഷാജി തോമസ് നന്ദിയും പറഞ്ഞു.








No comments:
Post a Comment